Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഫെഫ്കയുടെ അമരക്കാരൻ മാറുന്നു; പുതിയ നേതൃത്വം വരട്ടെ എന്ന് ബി. ഉണ്ണികൃഷ്ണൻ, രാജി സ്വീകരിക്കാതെ സംഘടന.

ഫെഫ്കയുടെ അമരക്കാരൻ മാറുന്നു; പുതിയ നേതൃത്വം വരട്ടെ എന്ന് ബി. ഉണ്ണികൃഷ്ണൻ, രാജി സ്വീകരിക്കാതെ സംഘടന.
 

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.

2008 മുതൽ ഫെഫ്ക ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ബി.ഉണ്ണികൃഷ്ണൻ പലപ്പോഴും സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സംഘടന ആവശ്യം തള്ളിക്കളയുകയായിരുന്നു.  സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയെ ശക്തമായ ട്രേഡ് യൂണിയനായി വളർത്തിയെടുക്കുന്നതിൽ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വമാണ് പ്രധാനമായത്.

ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്.  പുതിയ നേതൃത്വം വരട്ടെ എന്ന് ഉണ്ണികൃഷ്ണൻ നിലപാട് സ്വീകരിച്ചതായാണ് വിവരം.

എന്നാൽ രാജി സംഘടന സ്വീകരിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഉണ്ണികൃഷ്ണന്‍റെ രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്. ഇതിന് ശേഷമായിരിക്കും രാജിയില്‍ അന്തിമ തീരുമാനമാവുക.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in