Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കള്ളന്‍ വിജയന്‍' ലേഖന വിവാദം: കെആര്‍ അജയനെതിരെ കടുത്ത നടപടിക്ക് ദേശാഭിമാനി; രാജി നല്‍കാന്‍ നിര്‍ദേശം

'കള്ളന്‍ വിജയന്‍' ലേഖന വിവാദം: കെആര്‍ അജയനെതിരെ കടുത്ത നടപടിക്ക് ദേശാഭിമാനി; രാജി നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: 'കള്ളന്‍ വിജയന്‍' എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി കടുപ്പിച്ച് ദേശാഭിമാനി. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെ.ആര്‍. അജയനോട് ഒന്നുകില്‍ രാജിവെക്കാനോ, അല്ലെങ്കില്‍ അടിയന്തരമായി അവധിയില്‍ പ്രവേശിക്കാനോ മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കി. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. വിവാദത്തെ തുടര്‍ന്ന് അജയനെ നേരത്തെ തന്നെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു.

അതേസമയം, പത്രത്തിനകത്ത് ഉടലെടുത്ത കടുത്ത ഭിന്നതകളെക്കുറിച്ചോ സ്വീകരിച്ച അച്ചടക്ക നടപടികളെക്കുറിച്ചോ പരസ്യമായി പ്രതികരിക്കാന്‍ ദേശാഭിമാനി നേതൃത്വമോ സി.പി.എം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല. പുല്ലമ്പാറയിലെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ 'കള്ളന്‍ വിജയനെ'ക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടിനെ ചൊല്ലിയാണ് ദേശാഭിമാനി എഡിറ്റോറിയല്‍ ബോര്‍ഡില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തത്. ലേഖനത്തിന്റെ തലക്കെട്ട് മാറ്റണമെന്ന മാനേജ്മെന്റ് നിര്‍ദ്ദേശം അംഗീകരിക്കാന്‍ അജയന്‍ തയ്യാറായിരുന്നില്ല. നാടകപ്രവര്‍ത്തകന്റെ പേര് തന്നെയാണ് ലേഖനത്തിന് നല്‍കിയതെന്നും അത് ഉചിതമായ തലക്കെട്ടാണെന്നുമായിരുന്നു അജയന്റെ നിലപാട്. എഡിറ്റോറിയല്‍ വിഭാഗത്തിലെ തര്‍ക്കത്തിന് പിന്നാലെ റസിഡന്റ് എഡിറ്റര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനും ഇതേ മറുപടിയാണ് അജയന്‍ നല്‍കിയത്.

തലക്കെട്ടിനെച്ചൊല്ലിയുള്ള തര്‍ക്കവും അനുബന്ധ സംഭവങ്ങളും മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതോടെയാണ് മാനേജ്മെന്റ് നടപടികളിലേക്ക് കടന്നത്. പത്രത്തിനും പാര്‍ട്ടിക്കും വിഷയം കടുത്ത തലവേദന സൃഷ്ടിച്ചതോടെ അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കി. ചീഫ് ന്യൂസ് എഡിറ്റര്‍ ടി. ചന്ദ്രമോഹനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. 

നടപടിയുടെ ഭാഗമായി, പത്രത്തിന്റെ കമ്പ്യൂട്ടര്‍ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ അജയന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതായാണ് വിവരം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പാര്‍ട്ടി നേതൃത്വവും പത്രാധിപസമിതിയുമാണ് ഒരു ലേഖനത്തിന്റെ തലക്കെട്ടിന്റെ പേരില്‍ എഡിറ്ററെ പുറത്താക്കുന്ന രീതിയിലുള്ള കടുത്ത നടപടികളിലേക്ക് കടന്നതെന്ന വിമര്‍ശനവും ഇതോടെ ശക്തമായിട്ടുണ്ട്.

Related articles

See all
Popular News

സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് കർശന നിയന്ത്രണം; ഒരു വീട്ടിൽ പരമാവധി മൂന്ന് നായ്ക്കൾ മാത്ര...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Save your stories

Sign in