Logo
Mon, Jun 08, 2026 • 10:32 AM
LIVE TV
Watch

No business videos available

No Middle East videos available

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എക്കെതിരെ വധഭീഷണി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 22, 2020
1 min read Updated: June 05, 2026
SHARE:
SAVE: Login to save

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എക്കെതിരെ വധഭീഷണി
സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ എൽദോസ് കുന്നിപ്പിള്ളിൽ എം.എൽ.എക്കെതിരെ വധഭീഷണി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എ ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ തായ്ക്കണ്ടിയില്‍ സ്പ്രിങ്ക്ളർ കമ്പനിയുടെ സി.ഇ.ഒ രാഗി തോമസുമായി കൂടിക്കാഴ്ചകൾ നടത്തിയത് എന്തിനെന്ന് വെളിപ്പെടുത്തണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ ആവശ്യപ്പെട്ടിരുന്നു. ന്യൂജഴ്സിയിലുള്ള അദ്ദേഹത്തിന്‍റെ വീട് ഇവർ ആറ് തവണ സന്ദർശിച്ചതായി ഫേസ്ബുക്കിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് അന്വേഷണ ആവശ്യമുന്നയിച്ച് എം.എൽ.എ വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിന് പിന്നാലെയാണ് തനിക്ക് വധഭീഷണി സന്ദേശം എത്തിയതെന്നും തന്‍റെ ജീവന് സുരക്ഷ നല്‍കണമെന്നും എം.എല്‍.എ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10