Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജോഷി മാത്യു ചിത്രം 'ദൈവത്താൻകുന്ന്'; ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി, ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ

ജോഷി മാത്യു ചിത്രം 'ദൈവത്താൻകുന്ന്'; ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി, ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ

'ബ്ലാക്ക് ഫോറസ്റ്റ്', 'അങ്ങ് ദൂരെ ഒരു ദേശത്ത്' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ജോഷി മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ദൈവത്താൻകുന്ന്" സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ബേബി മാത്യു സോമതീരമാണ് സോമ ക്രിയേഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

കാലാകാലങ്ങളായി മനുഷ്യൻ വിശ്വസിച്ചുപോരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേഹം ഒരുക്കിയിരിക്കുന്നത്. പൈതൃകമായ സ്വത്തുക്കളും പരമ്പരാഗത നാട്ടറിവുകളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരിക്കും ചിത്രത്തിന്റെ കഥാപശ്ചാത്തലം. ദിനേശ് പ്രഭാകർ നായകനാകുന്ന ചിത്രത്തിൽ സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിൻസി, മാസ്റ്റർ അർണവ്, മാസ്റ്റർ മുന്ന, ബേബി ദേവിക, ലിബിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീ പാർവതി രചന നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് പീറ്ററും എഡിറ്റിങ് വി സാജനുമാണ്. മോഹൻ സിതാര സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. അൻവർ അലി, സ്മിത പിഷാരടി എന്നിവരുടേതാണ് വരികൾ. പട്ടണം റഷീദും പട്ടണം ഷായും മേക്കപ്പും, ഇന്ദ്രൻസ് ജയൻ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.


Related articles

See all
Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീ...

Popular News

"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും

Popular News

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി 'ഹാഫ്; മിഡ്നൈറ്റ് മാഡ്നസിൽ മലയാള ചിത്രം ആദ്യമായി

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Save your stories

Sign in