Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; പ്രശ്‌നത്തിൽ ഇടപെടാതെ സർക്കാരിന്‍റെ ഒളിച്ചുകളി

കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമായി തുടരുന്നു;  പ്രശ്‌നത്തിൽ ഇടപെടാതെ സർക്കാരിന്‍റെ ഒളിച്ചുകളി
കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്‌നത്തിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. സർക്കാർ ഉടൻ ഇടപെടുമെന്നു പ്രതീക്ഷിച്ച് ഭരണ പ്രതിപക്ഷ സംഘടനകൾ തുടങ്ങിയ അനിശ്ചിതകാല സമരങ്ങൾ ലക്ഷ്യം കാണാതെ നീളുകയാണ്. കെഎസ്ആർടിസിയിൽ ശമ്പളം തുടർച്ചയായി മുടങ്ങിയതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. പിന്നാലെ ,70 ശതമാനം ശമ്പളം നൽകി. ശേഷിക്കുന്നത് 20 നോ 23 നോ നൽകാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്‍റ്. കഴിഞ്ഞ മാസം പലതവണയായി കെ.എസ്.ആർ.ടി.സി 100 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടിരുന്നു. നൽകിയത് 25 കോടി . കോർപ്പറേഷന് സ്വന്തം നിലയ്ക്ക് പരിഹരിക്കാൻ കഴിയുന്ന പ്രതിസന്ധിയല്ലെന്നും കൂട്ടായ ഇടപെടൽ ആവശ്യമാണെന്നും കാണിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രി, സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ, എൽ.ഡി.എഫ് കൺവീനർ എന്നിവർക്ക് കത്ത് നൽകിയിരുന്നു. ധനമന്ത്രി തോമസ് ഐസക്കുമായി വെള്ളിയാഴ്ച ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 1000 ബസുകളെങ്കിലും പുതുതായി ഇറക്കിയാലേ വരുമാനം വർദ്ധിക്കൂ. അതിന് കുറഞ്ഞത് 350 കോടി വേണം. കൺസോർഷ്യം കരാർ പ്രകാരം പുതിയ വായ്പകൾ എടുക്കാനാകില്ല. തിരിച്ചടവ് വേണ്ടാത്ത ധനസഹായമാണ് വേണ്ടത്. സർക്കാർ ഉറപ്പിൽ വായ്പ ലഭ്യമാക്കുകയും തിരിച്ചടവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് സംഘടനകളുടെ ആവശ്യം. https://www.youtube.com/watch?v=CVX489YEL4I

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in