Logo
Mon, Jun 15, 2026 • 08:20 AM
LIVE TV
Watch

No business videos available

No Middle East videos available

സിപിഎം ഓഫീസ് നിർമ്മാണത്തിന് കടം നല്‍കിയ തുക തിരികെ ചോദിച്ചു ; വിധവയ്ക്കും മകനും വധഭീഷണി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 08, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സിപിഎം ഓഫീസ് നിർമ്മാണത്തിന് കടം നല്‍കിയ തുക തിരികെ ചോദിച്ചു ; വിധവയ്ക്കും മകനും വധഭീഷണി
പത്തനംതിട്ട : സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് കടമായി വാങ്ങിയ ലക്ഷങ്ങൾ തിരികെ ചോദിച്ച പാർട്ടി അംഗത്തിനും മകനും ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ വധഭീഷണി. സഹകരണ ബാങ്കിൻ്റെ കടക്കെണിയിലാണ് വിധവയായ സാവിത്രിയും മകനും. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി നൽകിയിട്ടും പരിഹാരമില്ലെന്നും ഇവർ പറയുന്നു. പാർട്ടിക്ക് കെട്ടിടം പണിയാൻ പണം കടം നൽകി സ്വന്തം വീട് നഷ്ടമാകുന്ന ദുരവസ്ഥയിലാണ് സിപിഎം അനുഭാവിയായ പുല്ലാട് ശ്രീസദനത്തിൽ എ.വി സാവിത്രിയും പാർട്ടി അംഗമായ മകൻ ശ്രീകാന്തും. 2013ലാണ് സിപിഎം ഇരവിപേരൂർ ഏരിയാ കമ്മറ്റി അംഗമായ എ.കെ സന്തോഷ് സാവിത്രിയുടെ ഭർത്താവും തിരുവല്ല എസ്.എന്‍ ചിട്ടിഫണ്ട് മാനേജരുമായ പുരുഷോത്തമൻ്റെ കൈവശം നിന്നും സിപിഎം ഇരവിപേരൂർ ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനായി 5 ലക്ഷം രൂപ കടമായി വാങ്ങിയത്. കെട്ടിട നിർമ്മാണത്തിനായി പണപ്പിരിവ് നടത്തുമ്പോൾ മൂന്ന് മാസത്തിനുള്ളിൽ തിരികെ നൽകാമെന്നാണ് സന്തോഷ് നൽകിയിരുന്ന ഉറപ്പ്. എന്നാൽ പണം ലഭിക്കാതായതോടെ സാവിത്രിയുടെ ഭർത്താവിൻ്റെ എസ്.എന്‍ ബാങ്കിലെ പങ്കാളികൾ ഇവരുടെ ആധാരം പുറമറ്റം ജില്ലാ ബാങ്ക് ശാഖയിൽ പണയപ്പെടുത്തി പലിശ ഉൾപ്പെടെ 10 ലക്ഷം രൂപ ഈടാക്കി. എന്നാൽ പാർട്ടി ഓഫീസ് നിർമ്മാണത്തിനായി ഏരിയാ കമ്മിറ്റി അംഗം സന്തോഷ് വാങ്ങിയ 5 ലക്ഷം രൂപ തിരികെ ചോദിക്കുമ്പോൾ വധഭീഷണിയാണ് ഉണ്ടായത്. സിപിഎം അനുഭാവികളായ പുരുഷോത്തമൻ്റെ കുടുംബം പാർട്ടിയുടെ ജില്ലയിലെ നേതാക്കളെ സങ്കടം അറിയിച്ചെങ്കിലും ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനെന്ന പേരിൽ സന്തോഷ് വാങ്ങിയ പണം പാർട്ടി ഫണ്ടിൽ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. ഏരിയാ കമ്മറ്റി അംഗങ്ങളായ ചിലർ സന്തോഷിൻ്റെ തട്ടിപ്പ് കമ്മിറ്റികളിൽ ചർച്ചയാക്കുകയും ഇയാൾക്കെതിരെ നടപടി സ്വീകരിച്ച് പരാതിക്കാരായ പാർട്ടി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തങ്കിലും മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ നേതാവിൻ്റെ ഇടപെടലിൽ ഇയാൾ ഏരിയാ കമ്മറ്റിയിൽ തുടരുകയായിരുന്നു. കടബാധ്യതയെ തുടർന്ന് പാർട്ടി നേതാവിൻ്റെ ചതിയിൽപ്പെട്ട് ഹൃദയാഘാതത്താൽ ജനുവരിയില്‍ പുരുഷോത്തമൻ മരിച്ചു. സാവിത്രിക്ക് ലഭിക്കുന്ന തുശ്ചമായ പെൻഷൻ കൊണ്ടാണ് മകനുമൊത്ത് ഇവർ കഴിയുന്നത്. പാർട്ടി ഓഫീസ് നിർമ്മിക്കാന്‍ 5 ലക്ഷം രൂപ നേതാവ് കടം വാങ്ങിയതിലൂടെ സ്വന്തം വീട് വിട്ടിറങ്ങേണ്ട സ്ഥിതിയിലാണ് സാവിത്രിയും മകനും. 12 ലക്ഷം കടബാധ്യതയായെങ്കിലും പാർട്ടി ഏരിയാ കമ്മറ്റി നേതാവ് തങ്ങളെ പറ്റിച്ച് വാങ്ങിയ 5 ലക്ഷം രൂപ എങ്കിലും തിരികെ ലഭിക്കുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി നൽകിയിരിക്കുകയാണ്  കുടുംബം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10