CPM| എം.ആര്‍ അജിത്കുമാറിന് അനാവശ്യ പരിഗണന നല്‍കുന്നു- സിപിഎം സംസ്ഥാന സമിതിയില്‍ സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം
Jaihind TV News Report
Jaihind TV Web Desk
June 26, 2025
1 min read
•
Updated: June 09, 2026
സിപിഎം സംസ്ഥാന സമിതിയില്‍ സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം. എം.ആര്‍ അജിത്കുമാറിന് അനാവശ്യ പരിഗണന നല്‍കുന്നുവെന്നാണ് വിമര്‍ശനം. ADGP എം.ആര്‍ അജിത്കുമാറിനെ സര്‍ക്കാര്‍ വഴിവിട്ട് സംരക്ഷിക്കുന്നുണ്ടെന്നാണ് രൂക്ഷ വിമര്‍ശനം. ഈ അനാവശ്യ പരിണന സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി. പൂരം കലക്കലിലും RSS നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ആരോപണങ്ങളില്‍ വ്യക്തതയില്ല. ആളുകളില്‍ ഈ വ്യക്തതക്കുറവ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും വിമര്‍ശനം.
അജിത്കുമാറിനെതിരെയുണ്ടാകുന്ന ആരോപണം ഇതാദ്യമല്ല. എന്തു വന്നാലും എഡിജിപി എം.ആര്‍.അജിത്കുമാറിനെ കൈവിടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ആരോപണങ്ങള്‍ക്കു ഗൗരവം ഏറിയത്. അജിത്കുമാറാണ് മറുവശത്തെങ്കില്‍, അന്വേഷണം തുടക്കം മുതല്‍ മുടന്തി നീക്കി ഒരു ക്ലീന്‍ ചിറ്റ് നല്‍കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകും.
മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെതിരെ അന്വേഷണം ആരംഭിച്ചത്. അനധികൃതമായി ഫ്ലാറ്റ് വാങ്ങിയതും സ്വര്‍ണ്ണ കള്ളക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം.വാസ്തവത്തില്‍, മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ ഇടംപിടിച്ചാല്‍ കേരളം സ്വന്തം തറവാട് പോലെ ആക്കാമെന്ന് സാരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10