Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വ്യാജപ്രചാരണം : സിപിഎം നേതാവ് അറസ്റ്റിൽ

ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വ്യാജപ്രചാരണം : സിപിഎം നേതാവ് അറസ്റ്റിൽ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍. സി.പി.എം പുന്നയൂർക്കുളം ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സി.ടി.സോമരാജനാണ് അറസ്റ്റിലായത്. സിപിഎം പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയാ സെക്രട്ടറിയുമാണ് ഇയാൾ. തൃശൂർ വടക്കേക്കാട് പൊലീസാണ് സോമരാജനെ അറസ്റ്റ് ചെയ്തത്. വ്യാജ സന്ദേശ പ്രചരണത്തിനെതിരെ തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിലാണ് നടപടി. "ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’ എന്നാണ് ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. വാളയാറിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് വേണ്ടി ഷാഫി ഇടപെട്ടതിന് പിന്നാലെയാണ് ഇത്തരത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന ഷാഫി പറമ്പിൽ എം എൽഎക്ക് എതിരെ സമൂഹത്തിൽ ഭീതി പരത്തുന്ന വിധത്തിൽ സന്ദേശം പ്രചരിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടി കാണിച്ചിരുന്നു. https://youtu.be/JCmG1Y0h8Y0

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in