Video | 'സി.പി.ഐയെ മുച്ചൂടും തല്ലും ; പാരമ്പര്യം നിലനിർത്താന്‍ പോലും അനുവദിക്കില്ല' : ഭീഷണിയുമായി സി.പി.എം ഏരിയാ സെക്രട്ടറി
Jaihind TV News Report
Jaihind TV Web Desk
December 29, 2019
1 min read
•
Updated: June 09, 2026
പിറവത്ത് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള സംഘർഷം തുറന്ന പോരിലേക്ക്. സി.പി.ഐക്ക് ഭീഷണിയുമായി സി.പി.എം ഏരിയാ സെക്രട്ടറി രംഗത്തെത്തി. ആക്രമിക്കാൻ വന്നാൽ സി.പി.ഐയെ മുച്ചൂടും തല്ലുമെന്നായിരുന്നു പിറവം ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്‍റെ ഭീഷണി. സി.പി.എമ്മിന്‍റെ വിയർപ്പ് കൊണ്ട് കൊഴുത്ത സി.പി.ഐ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചാല്‍ കൈകാര്യം ചെയ്യുമെന്നും ഷാജു പറഞ്ഞു.
എ.ഐ.വൈ.എഫ് നേതാക്കള്‍ക്കെതിരെയും ഷാജു ഭീഷണി മുഴക്കി. മര്യാദയ്ക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തിയില്ലെങ്കിൽ പാരമ്പര്യം നിലനിർത്താൻ എ.ഐ.വൈ.എഫ് നേതാക്കളെ അനുവദിക്കില്ലെന്ന് ഷാജു തുറന്നടിച്ചു. ഇരു പാർട്ടികളും തമ്മില്‍ നിലനില്‍ക്കുന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു സി.പി.എം ഏരിയാ സെക്രട്ടറിയുടെ ഭീഷണി.
'സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയെ അറസ്റ്റ് ചെയ്ത് വെച്ചപ്പോള്‍ ഇവിടെ ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത സി.പി.ഐ, ഞങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ മുച്ചൂടും തല്ലും എന്ന് പറഞ്ഞാല്‍ തല്ലിയിരിക്കും. ഒരു തർക്കവുമില്ല ' - ഷാജു യോഗത്തില്‍ പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിക്കെതിരെയും സി.പി.എം ഏരിയാ സെക്രട്ടറി വെല്ലുവിളി മുഴക്കി. കുടുംബജീവിതം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കൊള്ളണമെന്നും അങ്ങനെയല്ലെങ്കില്‍ പാരമ്പര്യം നിലനിർത്താന്‍ പോലും ഡി.വൈ.എഫ്.ഐയും സി.പി.എമ്മും അനുവദിക്കില്ലെന്നും ഷാജു ഭീഷണി മുഴക്കി.
പിറവം നഗരസഭയിലെ സി.പി.എം - സി.പി.ഐ കൗൺസിലർമാർ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് ഇരുപാർട്ടികളും തമ്മില്‍ സംഘർഷം ഉടലെടുത്തത്. ഇതിന്‍റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു സി.പി.ഐ നേതാക്കള്‍ക്കെതിരെ സി.പി.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഭീഷണി മുഴക്കിയത്.
https://www.youtube.com/watch?v=SwKBiRL5gV8
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10