Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കള്ളവോട്ട് തടയാൻ ശ്രമിച്ചു; യുഡിഎഫ് ബൂത്ത് ഏജന്‍റിന് സിപിഎം മര്‍ദ്ദനം, പ്രതിഷേധിച്ച് രാജ് മോഹൻ ഉണ്ണിത്താൻ

കള്ളവോട്ട് തടയാൻ ശ്രമിച്ചു; യുഡിഎഫ് ബൂത്ത് ഏജന്‍റിന് സിപിഎം മര്‍ദ്ദനം, പ്രതിഷേധിച്ച് രാജ് മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കാസര്‍ഗോഡ് പയ്യന്നൂർ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എഴുപത്തി എട്ടാം നമ്പർ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്‍റായ രഞ്ചിത്തിനെയാണ് മർദ്ദിച്ചത്. കള്ളവോട്ട് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് മർദ്ദനം. രഞ്ജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ സംഭവത്തില്‍ പ്രതിഷേധിച്ചു. കാറമ്മേൽ എൽ പി സ്കൂളിലാണ് അക്രമം നടന്നത്. 5 ഓളം പേർ കള്ളവോട്ടുകൾ ചെയ്യാൻ ശ്രമിച്ചതായി യുഡിഎഫ് ആരോപിച്ചു. കാസര്‍ഗോഡ് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടും ബൂത്ത് പിടിത്തവും സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്നുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in