സംഘര്‍ഷം വ്യാപിപ്പിക്കാന്‍ സി.പി.എം-ബി.ജെ.പി ശ്രമം: ബെന്നി ബെഹനാന്‍
Jaihind TV News Report
Jaihind TV Web Desk
October 27, 2018
1 min read
•
Updated: June 06, 2026
ശബരിമല വിഷയത്തില്‍ സംഘർഷം വ്യാപിപ്പിക്കാൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സര്‍ക്കാര്‍ നിലപാട് കേരളത്തെ സംഘർഷഭൂമിയാക്കി. സി.പി.എം സ്‌ക്വാഡിനെ അയക്കാനുള്ള നീക്കം ശബരിമലയെ കണ്ണൂർ മോഡലാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സി.ബി.ഐയിലെ ഇടപെടലിനെയും അദ്ദേഹം വിമര്‍ശിച്ചു. അർധരാത്രി മാറ്റേണ്ട ആളല്ല സി.ബി.ഐ മേധാവി. തങ്ങളുടെ ഇഷ്ടാനുസരണം ഉദ്യോഗസ്ഥരെ മാറ്റുന്നത് ഫാസിസ്റ്റ് ഭരണാധികളാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10