Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അടിക്ക് പിന്നാലെ അറസ്റ്റ്: ഡിഐജി ഓഫീസ് മാര്‍ച്ചുനടത്തിയ സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അടിക്ക് പിന്നാലെ അറസ്റ്റ്: ഡിഐജി ഓഫീസ് മാര്‍ച്ചുനടത്തിയ സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ ഡിഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ചുവെന്ന കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി അന്‍സാര്‍ അലിയെയാണ് അറസ്റ്റ് ചെയ്തത്. എംഎല്‍എ എല്‍ദോ എബ്രഹാമിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയതിന് സെന്‍ട്രല്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തതിനു പിന്നാലെയാണ് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി. പോലീസിനെ ആക്രമിച്ച കേസില്‍ എല്‍ദോ ഏബ്രഹാമും പി രാജുവും പ്രതികളാണ്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയെ അക്രമിച്ചതിനാണ് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറാണ് അന്‍സാര്‍. ജില്ലാ സെക്രട്ടറി പി. രാജു, എല്‍ദോ എബ്രഹാം എന്നിവരടക്കം 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in