Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ഡൗണ്‍: പുറത്തിറങ്ങാന്‍ പാസ് നിർബന്ധമാക്കും; സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം

ലോക്ഡൗണ്‍: പുറത്തിറങ്ങാന്‍ പാസ് നിർബന്ധമാക്കും; സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം
തിരുവനന്തപുരം : മാർച്ച് 31 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. എല്ലാവർക്കും പാസ് ഏര്‍പ്പെടുത്തുമെന്നും ഡി.ജി.പി അറിയിച്ചു. നിരത്തിലിറങ്ങുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ പൊലീസ് പരിശോധിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കും. അതേസമയം മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് വിലക്കില്ലെന്നും ഡി.ജി.പി അറിയിച്ചു. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി. മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാർ ഉള്‍പ്പെടെ അത്യാവശ്യം പുറത്തിറങ്ങേണ്ടവര്‍ക്ക് പാസ് നല്‍കും. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡി.ജി.പി അറിയിച്ചു. മാധ്യമപ്രവര്‍ത്തകർ തിരിച്ചറിയല്‍ കാർഡ് കരുതണം. ടാക്‌സി വാഹനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം നിയന്ത്രണങ്ങളെന്ന് ഡി.ജി.പി വ്യക്തമാക്കി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ നടപടിയെന്നും എല്ലാവരും ഉത്തരവ് പാലിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിന്‍റെ മാതൃക :

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in