Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19  പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേരും കണ്ണൂരിലാണ്. പാലക്കാട് നാല് പേർക്കും കാസർകോട് മുന്ന് പേർക്കും മലപ്പുറത്തും കൊല്ലത്തും ഒരോ ആൾക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് നെഗറ്റീവ് കേസുകളെക്കാൾ കൂടുതൽ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 16 പേർക്ക് രോഗം ഭേദമായി. കണ്ണൂർ 7ഉം, കാസർകോടും കോഴിക്കോടും നാല് പേർക്കും, തിരുവനന്തപുരം 3 പേർക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര്‍ ചികിൽസയിലുണ്ട്. 36,667 പേർ നിരീക്ഷണത്തിലാണ്. 36,335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 19,442 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. രോഗ വ്യാപനം പ്രവ‍ചനങ്ങൾക്ക് അതീതമാണ്. പത്തനംതിട്ടയിലെ ആദ്യ കൊവിഡ് 19 കേസില്‍ പെട്ട 62 കാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്. മാർച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർ 31 ദിവസമായി പോസിറ്റീവായി തന്നെ തുടരുകയാണ്. ഇവരുടെ 21 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോൺടാക്ടുകളിലുള്ള മുഴുവൻ പേരുടെയും സാംപിൾ പരിശോധിക്കും കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. നിലവിൽ എറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. ഇവിടെ ഇതുവരെ 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വീട്ടിൽ മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in