Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തന്നെ ആക്രമിച്ചതിന് പിന്നില്‍ തലശ്ശേരിയിലെ ജനപ്രതിനിധി: സി.ഒ.ടി നസീര്‍

തന്നെ ആക്രമിച്ചതിന് പിന്നില്‍ തലശ്ശേരിയിലെ ജനപ്രതിനിധി: സി.ഒ.ടി നസീര്‍
കണ്ണൂര്‍: തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തലശ്ശേരിയിലെ ജനപ്രതിനിധിയെന്ന് വടകരയിലെ സ്വതന്ത്രനായി മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീര്‍. തെരഞ്ഞെടുപ്പിന് ശേഷം തലശ്ശേരിയിലെ ജനപ്രതിനിധി ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിനു പിന്നില്‍ രണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പങ്കും അന്വേഷിക്കണം. നസീറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും വടകരയിലെ സ്ഥാനാര്‍ഥിയായിരുന്ന പി.ജയരാജനും പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആക്രമണത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലായത്.

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Save your stories

Sign in