Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റോഡ് നവീകരണത്തില്‍ കോടികളുടെ അഴിമതി; ജോർജ് എം തോമസ് എം.എല്‍.എക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

റോഡ് നവീകരണത്തില്‍ കോടികളുടെ അഴിമതി; ജോർജ് എം തോമസ് എം.എല്‍.എക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്
  കോഴിക്കോട് : അഗസ്ത്യൻ മൂഴി റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതി നടത്തിയ തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. 13 കോടിയുടെ അഴിമതി നടത്തിയ എം.എൽ.എ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. 86 കോടിയിലധികം രൂപ മുടക്കി നവീകരിക്കുന്ന അഗസ്ത്യൻമൂഴി - കൈതപ്പൊയിൽ റോഡ് പ്രവൃത്തിയിൽ കോടികളുടെ അഴിമതി നടക്കുന്നതായാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആരോപണം. സർക്കാർ ഉത്തരവ് പ്രകാരം അന്താരാഷ്ട്ര നിലവാരത്തോടെ റോഡ് നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നത്. എം.എൽ.എയും ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും 13 കോടിയോളം രൂപയുടെ അഴിമതിയാണ് നടത്തിയതെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. 22 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി അനുവദിച്ച ഒന്നര വർഷ കാലാവധി അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും 30 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയായതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കേബിൾ ചാൽ ഒഴിവാക്കുകയാണങ്കിൽ അതിന്‍റെ സ്ഥലം ഒഴിച്ചിടണമെന്ന് കിഫ്ബി യുടെ ഉത്തരവിൽ പറയുന്നുണ്ട്. ഇത്തരമൊരു ഉത്തരവ് കിഫ്ബിക്ക് ഇറക്കാൻ അനുമതിയില്ലങ്കിലും ആ ഉത്തരവ് പോലും മറികടന്ന് സ്ഥലം ഒഴിച്ചിടാതെ നടക്കുന്ന പ്രവൃത്തി സുതാര്യമായി നടത്തണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രവൃത്തി വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കരാർ കമ്പനിക്ക് കത്ത് നൽകിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടനും ഇവർ ആരോപിക്കുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in