Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി ഒഴിയുന്നു ; നിരീക്ഷണത്തില്‍ ഇനി 127 പേർ മാത്രം

സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി ഒഴിയുന്നു ; നിരീക്ഷണത്തില്‍ ഇനി 127 പേർ മാത്രം
തിരുവനന്തപുരം : കേരളത്തിൽ കൊറോണ വൈറസ് ബാധ ഒഴിയുന്നു. സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിൽ 127 പേർ മാത്രം. 19 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 127 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇവരിൽ 122 പേർ വീടുകളിലും 5 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 444 സാമ്പിളുകൾ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചതിൽ 436 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം വീട്ടിലെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 19 വ്യക്തികളെ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് 19 രോഗ ബാധക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളിൽ നിരീക്ഷണത്തിലാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in