Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദുരിതങ്ങളുടെ നാല് വർഷം ; പിണറായി സർക്കാര്‍ നാല് വർഷം തികയ്ക്കുന്ന ഇന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം | Video Story

ദുരിതങ്ങളുടെ നാല് വർഷം ; പിണറായി സർക്കാര്‍ നാല് വർഷം തികയ്ക്കുന്ന ഇന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം | Video Story
Government-Secretariat തിരുവനന്തപുരം : സംസ്ഥാന സർക്കാർ നാല് വർഷം തികയ്ക്കുന്ന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കോൺഗ്രസിന്‍റെ പ്രതിഷേധം. ദുരിതങ്ങളുടെ നാലുവര്‍ഷം എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പ്രതിഷേധ സമരം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ സംസ്ഥാനത്തെ 19,000 ബൂത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കും. നാല് വർഷം തികക്കുന്ന പിണറായി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാനാണ് ദുരിതങ്ങളുടെ നാലുവര്‍ഷം എന്നാ മുദ്രാവാക്യം ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും, പൂർണമായും സാമൂഹിക അകലം പാലിച്ചുകൊണ്ടാകും പ്രതിഷേധം. നാല് വർഷത്തെ സർക്കാരിന്‍റെ തെറ്റായ നയങ്ങൾ സമരപരിപാടിയിൽ നേതാക്കൾ തുറന്ന് കാട്ടും. സമീപകാലത്ത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സ്പ്രിങ്ക്ളർ വിവാദവും, പോലീസിനെതിരായ സി.എ.ജി റിപ്പോർട്ടും, കൊവിഡ് മഹാമാരി നേരിടുന്നതിലും പ്രവാസികളേയും അന്യസംസ്ഥാനത്തുള്ള മലയാളികളേയും നാട്ടിലെത്തിക്കുന്നതിലും സർക്കാരിന് സംഭവിച്ച വീഴ്ചകളും സമരത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടും. കേരളത്തിലെ 19,000 ബൂത്തുകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിഷേധത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കും. https://www.youtube.com/watch?v=zMqKxMOzUH0

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in