തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ടും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ് പുതിയ പട്ടിക.
മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ അരുവിക്കരയിലും, കെ.എസ്. ശബരീനാഥന്‍ നേമത്തും ജനവിധി തേടും. ആലപ്പുഴയുടെ കരുത്തനായ എം. ലിജു കായംകുളത്തും, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ നെയ്യാറ്റിന്‍കരയിലും മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായതും പട്ടികയിലെ പ്രധാന ആകര്‍ഷണമാണ്. കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ അന്തിമമായി തീരുമാനിച്ചത്.
സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും