Logo
CHANGE MODE
Fri, Jun 05, 2026 • 04:47 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വൻ പ്രതീക്ഷയോടെയാണ് പുതിയ നേതൃത്വത്തെ കേരളത്തിൽ നിയമിച്ചതെന്ന് എ.കെ ആന്‍റണി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 22, 2018
1 min read Updated: June 04, 2026
Share:

വൻ പ്രതീക്ഷയോടെയാണ് പുതിയ നേതൃത്വത്തെ കേരളത്തിൽ നിയമിച്ചതെന്ന് എ.കെ ആന്‍റണി
രാഹുൽഗാന്ധി വൻ പ്രതീക്ഷയോടെയാണ് പുതിയ നേതൃത്വത്തെ കേരളത്തിൽ നിയമിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. പുതിയ സാരഥികള്‍ക്ക് കേരളത്തിൽ കഠിനമായ വെല്ലുവിളിയാണ് നേരിടേണ്ടത്. നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്തുക പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=Z0JY8PJFwi8 പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ അടിത്തട്ടിൽ നിന്ന് തുടങ്ങണം. വീടുകളുമായി ബന്ധമുള്ള ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കണമെന്നും അകന്ന് പോയവരെ അടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗത വോട്ടുകൾ വീണ്ടെടുക്കണമെന്നും എ.കെ. ആന്‍റണി ആവശ്യപ്പെട്ടു. നിർണായകമായ ലോക് സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി എം.പി മാരെ നൽകണം. ശക്തവും പരിചയസമ്പന്നതയും അനുഭവസമ്പത്തുമുള്ള ടീമാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാനായി ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10