'കളേഴ്‌സ്' സംഗീത നിശ അബുദാബിയില്‍ മാര്‍ച്ച് 5 ന് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു
Jaihind TV News Report
Jaihind TV Web Desk
February 24, 2020
1 min read
•
Updated: June 05, 2026
അബുദാബി : ഗായകരായ ഹരീഷ് ശിവരാമകൃഷ്ണന്‍, ഷബീറലി എന്നിവരെ ഒരേ വേദിയില്‍ അണിനിരത്തി കളര്‍ലൈന്‍ ഇവന്റ്‌സ് അബുദാബിയില്‍ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. മാര്‍ച്ച് അഞ്ചിന് വ്യാഴാഴ്ച വൈകീട്ട് 7.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററില്‍, കളേഴ്‌സ് എന്ന പേരിലാണ് പരിപാടി.
കളേഴ്‌സ് മ്യൂസിക്കല്‍ നൈറ്റ് പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ഇതോടൊപ്പം അബുദാബിയില്‍ നടന്നു. വിവിധ കമ്പനികളുടെ സാരഥിമാരായ ബി.പി. നാസര്‍, അബ്ദുള്‍ സമദ്, മജീദ് തൈപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശ കര്‍മ്മം നിര്‍വഹിച്ചു. അബുദാബി മലയാളി സമാജം വൈസ് പ്രസിഡന്‍റ് സലീം ചിറക്കല്‍, സംഘാടകരായ മുജീബ് റഹ്മാന്‍ വട്ടംകുളം, സി.പി.കാലടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10