Logo
Mon, Jun 29, 2026 • 02:23 AM
LIVE TV
Watch

No business videos available

No Middle East videos available

COCONUT OIL| വെളിച്ചണ്ണയുടെ വില വര്‍ദ്ധിക്കുന്നു; കിലോ 400 രൂപയ്ക്കും മുകളില്‍; സാധാരണക്കാര്‍ക്ക് തിരിച്ചടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 28, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

COCONUT OIL| വെളിച്ചണ്ണയുടെ വില വര്‍ദ്ധിക്കുന്നു; കിലോ 400 രൂപയ്ക്കും മുകളില്‍; സാധാരണക്കാര്‍ക്ക് തിരിച്ചടി
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കിലോയ്ക്ക് വില നാനൂറ് രൂപയ്ക്കും മുകളില്‍ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. മാര്‍ച്ച് മുതലാണ് വില കുതിച്ചുയരാന്‍ തുടങ്ങിയത്. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് വെളിച്ചെണ്ണ വില വര്‍ധനയില്‍ കച്ചവടക്കാര്‍ പ്രതികരിക്കുന്നത്. വെളിച്ചെണ്ണ വില മൊത്ത വിപണിയില്‍ ലിറ്ററിന് 400 രൂപ കടന്നു. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. മാര്‍ച്ച് മുതലാണ് വില കുതിച്ചുയരാന്‍ തുടങ്ങിയത്. ഏപ്രിലില്‍ ലിറ്ററിന് 300 രൂപ കടന്നിരുന്നു. ഓണം അടുക്കുമ്പോള്‍ 500 ആകുമോ എന്നതാണ് ആശങ്ക. ഇതിനിടെ വെളിച്ചെണ്ണയുടെ വ്യാജനും വിപണികളില്‍ വിലസുന്നുണ്ട്. തേങ്ങക്കും തീവിലയാണ്. കിലോയ്ക്ക് നാന്നൂറും കടന്ന് വെളിച്ചെണ്ണ വില കുതിക്കുമ്പോള്‍ താളം തെറ്റുന്നത് കുടുംബ ബജറ്റുകളുടെ മാത്രമല്ല, ഹോട്ടല്‍, കേറ്ററിങ്, ചെറുകിട പലഹാരക്കടകളുടെ ബജറ്റുകള്‍ കൂടിയാണ്. പ്രതിസന്ധി മറികടക്കാന്‍ ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടേണ്ട അവസ്ഥയാണെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നത്. എണ്ണയില്‍ വറുത്തെടുക്കുന്ന ചിപ്സ് ഐറ്റങ്ങള്‍ക്ക് കിലോയ്ക്ക് എണ്‍പത് രൂപ വരെ വില കൂട്ടിക്കഴിഞ്ഞു. തേങ്ങയ്ക്കും തീവിലയായതോടെ തേങ്ങാച്ചമ്മന്തി പോലുള്ളവയും പല കടകളില്‍ നിന്നും അപ്രത്യക്ഷമായി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10