Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി.എം.സുധീരൻ

മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി.എം.സുധീരൻ
VM-Sudheeran-Nov30 വനിതാ മതിലിനായി ബജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ നിന്നും മനസിലാകുന്നതെന്നും ബജറ്റിൽ നിന്ന് എത്ര തുക ചെലവഴിച്ചെന്ന് അറിയിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ തകർന്നടിഞ്ഞത് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യതയാണെന്നും മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍. ഭരണരംഗത്തെ അരാജകമായ അവസ്ഥയാണ് ഇതെല്ലാം തെളിയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വനിതാ മതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചുവെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ഹൈക്കോടതിയുടെ ഉത്തരവോടെ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് നേരത്തെ നിയമസഭയിലും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെട്ടിരിക്കുകയാണ്. നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതിന് വൻ നുണ പറഞ്ഞ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിട്ടുള്ളതെന്നും വി.എം. സുധീരന്‍ പറഞ്ഞു. അധികാരത്തിൽ തുടരുന്നതിന് ധാർമികവും ഭരണഘടനാപരവുമായ അർഹത ഇതോടെ നഷ്ടപ്പെട്ട മുഖ്യമന്ത്രി എത്രയും വേഗത്തിൽ തൽസ്ഥാനം രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in