Logo
Tue, Jun 09, 2026 • 04:00 AM
LIVE TV
Watch

No business videos available

No Middle East videos available

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു; ഭിന്നശേഷി ഹോസ്റ്റലിലെ 10 വയസുകാരൻ ചികിത്സയിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു; ഭിന്നശേഷി ഹോസ്റ്റലിലെ 10 വയസുകാരൻ ചികിത്സയിൽ
  തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചത്. അതേസമയം ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ 26കാരനായ അനു മരിച്ചിരുന്നു. എന്നാല്‍ അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനും കോളറ സ്ഥിരീകരിക്കാനും കഴിഞ്ഞിരുന്നില്ല. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതേസമയം കാരുണ്യ ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10