Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരോള്‍ സംഘത്തെ DYFI പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം: പ്രതിഷേധവുമായി ക്രൈസ്തവസഭവകള്‍

കരോള്‍ സംഘത്തെ DYFI പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം: പ്രതിഷേധവുമായി ക്രൈസ്തവസഭവകള്‍
കോട്ടയം പാത്താമുട്ടം കൂമ്പാടി സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും സംഘടിപ്പിച്ചത്. കരോൾ സംഘത്തിൽ കടന്നുകയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നാൽ പാർട്ടി സ്വാധീനം മുൻനിർത്തി ഇവർക്കെതിരെ പോലീസ് നിസാര വകുപ്പുകൾ മാത്രം ചുമത്തി ജാമ്യത്തിൽ വിട്ടു. ഇതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. 354-ാം വകുപ്പ് പ്രകാരം കേസെടുത്ത പ്രതികൾക്ക് എങ്ങനെ ജാമ്യം കിട്ടി എന്നും അദ്ദേഹം ചോദിച്ചു. ആംഗ്ലിക്കൻ സഭ മെത്രാപ്പോലീത്ത ഡോക്ടർ സ്റ്റീഫൻ വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ ബേബി ജോസഫ് ഐക്കര, വത്സൻ വട്ടപ്പാറ, ഡോക്ടർ പത്രോസ് കൊച്ചുപറമ്പിൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in