Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചാർമിനാർ എക്സ്പ്രസിൽ തീപിടിത്തം; എസ് 5 കോച്ചിൽ നിന്ന് തീ ഉയർന്നത് ഹൈദരാബാദ് യാത്രയ്ക്കിടെ;ഒഴിവായത് വൻ ദുരന്തം.

ചാർമിനാർ എക്സ്പ്രസിൽ തീപിടിത്തം; എസ് 5 കോച്ചിൽ നിന്ന് തീ ഉയർന്നത് ഹൈദരാബാദ് യാത്രയ്ക്കിടെ;ഒഴിവായത് വൻ ദുരന്തം.
 

തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ചാർമിനാർ എക്സ്പ്രസിന് തീപിടിച്ചു. യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ട്രെയിനിന്റെ എസ് 5 (S5) കോച്ചിൽ നിന്നുമാണ് തീയും പുകയും ഉയർന്നത്. യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.

ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ചാർമിനാർ എക്സ്പ്രസ് ഇന്ന് രാവിലെയാണ് അപകടത്തിൽപ്പെട്ടത്. അലർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോൾ എസ് 5 കോച്ചിൽ നിന്ന് പെട്ടെന്ന് പുകയും തീയും ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു.യാത്രക്കാർ ഉടൻ തന്നെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ നിന്നയുടൻ തന്നെ കോച്ചിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും റെയിൽവേ അധികൃതരും സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന തുടരുകയാണ്.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in