Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാവോയിസ്റ്റ് ആക്രമണ സാധ്യത; ശബരിമലയിൽ കർശന ജാഗ്രതാ നിര്‍ദേശം

മാവോയിസ്റ്റ് ആക്രമണ സാധ്യത; ശബരിമലയിൽ കർശന ജാഗ്രതാ നിര്‍ദേശം
ശബരിമലയില്‍ മാവോയിസ്റ്റ് ആക്രമണ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്. മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍റലിജന്‍സ് മുന്നറിയിപ്പുമുണ്ട്. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തില്‍ മാവോയിസ്റ്റുകള്‍ കടന്നുകൂടാൻ സാധ്യതയുണ്ടെന്ന് ശബരിമല സുരക്ഷാ റിപ്പോർട്ടില്‍ പറയുന്നു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ കർശനമാക്കാനാണ് തീരുമാനം. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കും. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കും. പുല്ലുമേട്ടില്‍ പട്രോളിംഗ് ശക്തമാക്കും. ശബരിമലയിൽ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. ഡോളിയിലെത്തുന്നവരെയും ട്രാക്ടറുകളിൽ സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങളും പരിശോധിക്കണമെന്നാണ് നിർദേശം. തീരദേശം വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് മേധാവികൾ തീരദേശത്ത് ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ നീരീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജയ്ക്കായി നവംബർ 16 നാണ് ശബരിമല നട തുറക്കുന്നത്. മകരവിളക്കിന് ശേഷം ജനുവരി 20 നാണ് നട അടയ്ക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in