ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടം : അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് 2 ആഴ്ച കൂടി സമയം
Jaihind TV News Report
Jaihind TV Web Desk
August 19, 2019
1 min read
•
Updated: June 09, 2026
ഉന്നാവ് പെണ്‍കുട്ടിക്ക് വാഹനാപകടം ഉണ്ടായ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് സുപ്രീം കോടതി 2 ആഴ്ച കൂടി സമയം അനുവദിച്ചു. അപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ പെണ്കുട്ടിയും അഭിഭാഷകനും അന്വേഷണവുമായി സഹകരിക്കാൻ സാധിക്കാത്ത ആരോഗ്യ സ്ഥിതിയിലാണ്. അതിനാൽ അന്വേഷണം പൂർത്തിയാക്കാൻ 4 ആഴ്ച കൂടി സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 1ന് സുപ്രീം കോടതി ഉത്തരവിട്ടത്. പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും മൊഴി സിബിഐ 2 ദിവസത്തിനകം രേഖപ്പെടുത്തിയേക്കും. പെണ്‍കുട്ടിയുടെ അഭിഭാഷകന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10