Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പൊലീസിനുനേരെ പരസ്യഭീഷണി: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിനെതിരെ കേസ്

പൊലീസിനുനേരെ പരസ്യഭീഷണി: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിനെതിരെ കേസ്

പത്തനംതിട്ട: പൊലീസുകാരെയും കുടുംബങ്ങളെയും പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിനെതിരെ കീഴ്വായ്പൂർ പൊലീസ് സ്വമേധയാ കേസെടുത്തു. മല്ലപ്പള്ളിയിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു ഉദയഭാനുവിന്റെ വിവാദ പരാമർശം.

സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ രാത്രി പൊലീസ് പരിശോധന നടത്തിയതിനെതിരെയായിരുന്നു സി.പി.എമ്മിന്റെ കീഴ്വായ്പൂർ സ്റ്റേഷൻ മാർച്ചും ധർണ്ണയും. യോഗത്തിൽ സംസാരിക്കവെ, "പൊലീസുകാർക്കും വീടുകളിൽ അമ്മയും പെങ്ങന്മാരും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങളുടെ വീടുകളിൽ കയറി രാത്രി പരിശോധന നടത്തിയാൽ തിരിച്ചും ഞങ്ങൾ വീടുകളിൽ കയറും" എന്ന് ഉദയഭാനു ഭീഷണിപ്പെടുത്തുകയായിരുന്നു.

നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രിമിനൽ വകുപ്പുകൾ ചുമത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in