Logo
Sun, Jun 14, 2026 • 05:16 PM
LIVE TV
Watch

No business videos available

No Middle East videos available

പക്ഷിപ്പനി : ഹരിയാന സ്വദേശിയായ 11 കാരന്‍ മരിച്ചു ; ജാഗ്രത നിർദേശവുമായി കേന്ദ്രം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2021
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പക്ഷിപ്പനി : ഹരിയാന സ്വദേശിയായ 11 കാരന്‍ മരിച്ചു ; ജാഗ്രത നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി : പക്ഷിപ്പനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്‌തു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ഡൽഹി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ് എച്ച് 5 എൻ 1. അതേസമയം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്. പക്ഷിപ്പനി മരണത്തെ തുടർന്ന് കേന്ദ്രം കർശന ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. ചത്ത പക്ഷികൾ, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്‌ഠം എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10