Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുളള ബിൽ; നിയമസഭ ഇന്ന് പാസാക്കും

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാനുളള ബിൽ; നിയമസഭ ഇന്ന് പാസാക്കും
തിരുവനന്തപുരം : ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്നതിനുളള സർവ്വകലാശാല നിയമവും ഭേദഗതി ബിൽ നിയമസഭ ഇന്ന് പാസാക്കും. കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നതിന് ലക്ഷ്യമാക്കി മുഖ്യമന്ത്രിയ്ക്കു വേണ്ടി മന്ത്രി പി. രാജീവാണ്  7ാം തീയതി നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്.  സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസ്സാക്കുന്നത്. ഫിനാൻഷ്യൽ മെമ്മോറാണ്ടം അപൂർണ്ണമായ ബില്ല് അവ്യക്തവും തട്ടികൂട്ടിയതുമാണെന്ന് പ്രതിപക്ഷം സഭയിൽ തടസ്സവാദം  ഉന്നയിച്ചിരുന്നു. ബില്ല് പിൻവലിച്ച് പ്രതിപക്ഷവുമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടിരുന്നു. സബ്ജക്ട് സെലക്ട് കമ്മറ്റികളുടെ പരിശോധനകൾക്ക് ശേഷം തിരിച്ചെത്തുന്ന ബില്ല് ഇന്ന് നിയമസഭ പാസാക്കും. പ്രതിപക്ഷം ബില്ലിനെതിരെ ഇന്നും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കും. ബില്ല് പാസായാലും ഗവർണർ ഇതിൽ ഒപ്പുവയ്ക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in