KC VENUGOPAL| ഭാരതാംബ വിവാദം: രാജ്ഭവന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ച് കെ സി വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
June 26, 2025
1 min read
•
Updated: June 09, 2026
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ കേരള ഗവര്‍ണര്‍ക്ക് എതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി രാഷ്ട്രപതിക്ക് കത്തെഴുതി. ഭരണ ഘടന വിരുദ്ധമായാണ് രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്ഭവന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ഭരണ ഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കാവി പ്രത്യയ ശാസ്ത്രത്തിന്റെ പ്രചാരകരായി രാജ്ഭവന്‍ മാറുന്നു. ഇത് ഭരണഘടന പ്രതിസന്ധിയും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കുന്നു. വിവാദം ആവര്‍ത്തിക്കുന്നത് അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 19ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. നേരത്തെ പരിസ്ഥിതി ദിന പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചത് വിവാദമായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10