Logo
Mon, Jun 08, 2026 • 07:24 AM
LIVE TV
Watch

No business videos available

No Middle East videos available

മുഖ്യമന്ത്രിയുടെ മറുപടി തരംതാണത്; യുഡിഎഫ് ജനപ്രതിനിധികൾക്ക് നേരെ നടക്കുന്നത് ഹീനമായ സൈബർ ആക്രമണം : ബെന്നി ബെഹനാൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 13, 2020
1 min read Updated: June 05, 2026
SHARE:
SAVE: Login to save

മുഖ്യമന്ത്രിയുടെ മറുപടി തരംതാണത്; യുഡിഎഫ് ജനപ്രതിനിധികൾക്ക് നേരെ നടക്കുന്നത് ഹീനമായ സൈബർ ആക്രമണം : ബെന്നി ബെഹനാൻ
Benny-Behanan യുഡിഎഫ് എംപിമാർ ഉന്നയിച്ച പ്രശ്നങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി തരംതാണതെന്ന് ബെന്നി ബെഹനാൻ. അതിർത്തിയിലെ പാസിന്‍റെ വിഷയത്തിൽ ഇടപെട്ട യുഡിഎഫ് ജനപ്രതിനിധികൾക്ക് നേരെ ഹീനമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. എം പിമാരായ ബെന്നി ബെഹനാൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് , അനിൽ അക്കര എംഎൽഎ എന്നിവരാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചകൾ തുറന്ന് കാണിച്ചത്. വാളയാർ അതിർത്തി കടന്ന് എത്തിയ രോഗ ബാധിതനുമായി യുഡിഎഫ് ജനപ്രതിനിധികൾക്ക് സമ്പർക്കമുണ്ടായിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഗുരുവായൂരിൽ മന്ത്രി എ.സി. മൊയ്തീൻ സാമൂഹിക അകലം പാലിക്കാതെ പ്രവാസികളുമായി ഇടപഴകി. ഇവിടെ രണ്ട് പേർ രോഗ ബാധിതരാണെന്നും യുഡിഎഫ് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല. വീഴ്ചകൾ വസ്തുതാപരമായി ചൂണ്ടിക്കാണിക്കുമ്പോൾ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. എംപിമാർ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണമെന്നും യുഡിഎഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10