Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പാല ഉപതിരഞ്ഞടുപ്പ് ഫലം പിണറായി-മോദി സര്‍ക്കാരുകള്‍ക്ക് എതിരായ വിധിയെഴുത്ത് ; യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും : ബെന്നി ബഹ്‌നാന്‍ എം.പി

പാല ഉപതിരഞ്ഞടുപ്പ് ഫലം പിണറായി-മോദി സര്‍ക്കാരുകള്‍ക്ക് എതിരായ വിധിയെഴുത്ത് ; യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും : ബെന്നി ബഹ്‌നാന്‍ എം.പി
ദുബായ് : പാല ഉപതിരഞ്ഞടുപ്പില്‍ യു.ഡി.എഫ് മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹ്‌നാന്‍ എം.പി ദുബായില്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയതായിരുന്നു അദ്ദേഹം. പിണറായി-മോദി സര്‍ക്കാരുകളുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും, ഒപ്പം കെ എം മാണി പാലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമാണ് യുഡിഎഫിന്‍റെ  പ്രചാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്‍കാസിലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ ഘടകം പ്രസിഡണ്ട് അഡ്വ. വൈ.എ.റഹീം, ഉമ്മുല്‍ ക്വയിന്‍  പ്രസിഡണ്ട് സന്‍ജു പിള്ള, ഇ.കെ.നസീര്‍, ഫൈസല്‍ കെ മുഹമ്മദ്, മുനീര്‍ കുമ്പള, ചന്ദ്രബാബു, റോയി പത്തനംതിട്ട, റിയാസ് തൃശൂര്‍, ഈപ്പന്‍ അലപ്പുഴ, ബഷീര്‍ പൊന്നാനി, ആരിഫ് പടിഞ്ഞാറങ്ങാടി, എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in