Logo
Sun, Jun 07, 2026 • 08:53 AM
LIVE TV
Watch

No business videos available

No Middle East videos available

സ്വർണ്ണക്കടത്ത് : ധാർമികതയുടെ ഒരംശം എങ്കിലും ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം : ബെന്നി ബഹനാൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 07, 2020
1 min read Updated: June 06, 2026
SHARE:
SAVE: Login to save

സ്വർണ്ണക്കടത്ത് : ധാർമികതയുടെ ഒരംശം എങ്കിലും ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം : ബെന്നി ബഹനാൻ
സ്വർണ്ണക്കടത്ത് കേസിൽ ധാർമികതയുടെ ഒരംശം എങ്കിലും ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം എന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ. ശിവശങ്കറിനെ ഒഴിവാക്കി ഇടപാടുകളുടെ കണ്ണി മുറിക്കാൻ കഴിയില്ല. ഈ ഇടപാടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും ഉണ്ടെന്നും ബെന്നി ബഹന്നാൻ തൃശൂരിൽ പറഞ്ഞു. സ്വർണക്കടത്തിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകണം എന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാകില്ല. ഈ നിയമനത്തിന്റെ കണ്ണികൾ നീളുന്നത് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലേക്കാണ്. ശിവശങ്കറും സ്വപ്നയും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ശിവശങ്കർ. ശിവശങ്കറിനെ ഒഴിവാക്കി ഇടപാടുകളുടെ കണ്ണി മുറിയ്ക്കാനാകില്ലെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് പോരാട്ടം തുടരുമെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊവിഡ് പ്രതിരോധമാണോ നടക്കുന്നതെന്ന് ബെന്നി ബഹന്നാൻ ചോദിച്ചു. https://youtu.be/fSAk5l-csnc
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10