Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രഹ്ന ഫാത്തിമയ്ക്ക് ഉപാധികളോടെ ജാമ്യം

രഹ്ന ഫാത്തിമയ്ക്ക് ഉപാധികളോടെ ജാമ്യം
മതവികാരം വ്രണപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിഎസ്എൻഎൽ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.   പമ്പ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്,  മതവികാരങ്ങൾ വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ പോസറ്റിടരുത് എന്നീ ഉപാധികളോടെയാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്. മത വിശ്വാസത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്ന കേസിലാണ് രഹ്ന ഫാത്തിമ ജയിലിലായത്.  സമൂഹ മാധ്യമങ്ങളിൽ രഹ്ന അയ്യപ്പഭക്തയുടെ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ രഹ്ന പോസ്റ്റ് ചെയ്തിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു കാണിച്ചു തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോനാണ് പത്തനംതിട്ട പൊലീസിന് പരാതി നൽകിയത്. ഇതേ തുടര്‍ന്നാണ് രഹ്നയുടെ പേരില്‍ കേസും അറസ്റ്റും ഉണ്ടായത്. തുലാമാസ പൂജയ്ക്കായി ശബരിമലനട തുറന്നപ്പോഴാണ് രഹ്ന സന്ദർശനത്തിന് എത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടർന്ന് അന്ന്  രഹ്നയ്ക്ക് സന്നിധാനത്ത് പ്രവേശിക്കാനായില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in