Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷണം; മൂന്നു പേര്‍ അറസ്റ്റില്‍

അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷണം; മൂന്നു  പേര്‍ അറസ്റ്റില്‍
കോട്ടയം: കോട്ടയം എരുമേലിയില്‍ വച്ച് അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി പണം മോഷണം നടത്തിയ കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി, കുമളി സ്വദേശിയായ ഭഗവതി, തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ മുരുകന്‍ എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തില്‍ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളല്‍ നടത്തുന്ന സമയം ഇവര്‍ അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോള്‍ഡര്‍ ബാഗ് കീറി അതിലുണ്ടായിരുന്ന പതിനാലായിരത്തോളം രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, എരുമേലി പോലീസും നടത്തിയ തിരച്ചിലില്‍ ഇവരെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടുകയുമായിരുന്നു.

Related articles

See all
Latest News

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു ; 15 പേർക്ക് പരിക്ക്

Latest News

രാഹുല്‍ കുഞ്ഞൂഞ്ഞിന്റെ അടുത്തെത്തി; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്...

Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

Save your stories

Sign in