Aryadan Shoukath | അഭിമാന നിമിഷം; പിതാവിന്റെ പാതയില്‍ നിലമ്പൂരിന്റെ ജനനായകനായി ആര്യാടന്‍ ഷൗക്കത്ത് നിയമസഭയില്‍
Jaihind TV News Report
Jaihind TV Web Desk
June 27, 2025
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങില്‍, ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി ഷൗക്കത്ത് നിലമ്പൂരിന്റെ പുതിയ ജനപ്രതിനിധിയായി.
അപൂര്‍വമായ രാഷ്ട്രീയ സൗഹൃദത്തിന്റെയും ജനാധിപത്യ മര്യാദയുടെയും നേര്‍ക്കാഴ്ചയായി മാറിയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒരുമിച്ചെത്തി പുതിയ അംഗത്തിന് ആശംസകള്‍ നേര്‍ന്നു. ഇതൊരു പുതിയ തുടക്കമാണെന്നും മണ്ഡലത്തിന്റെ വികസനത്തിനായി ഒപ്പമുണ്ടാകുമെന്നും ആര്യാടന്‍ ഷൗക്കത്ത് സൂചിപ്പിച്ചു.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘോഷ നിമിഷമായിരുന്നു ഇത്. കുടുംബസമേതമാണ് ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. അരനൂറ്റാണ്ടോളം നിലമ്പൂരിനെ പ്രതിനിധീകരിക്കുകയും കേരള രാഷ്ട്രീയത്തിലെ അതികായനായി വാഴുകയും ചെയ്ത അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് ആര്യാടന്‍ ഷൗക്കത്ത്. പിതാവ് ദീര്‍ഘകാലം പ്രവര്‍ത്തിച്ച, അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിക്കേട്ട നിയമസഭയിലേക്ക് മകന്‍ എത്തുമ്പോള്‍ അത് നിലമ്പൂരിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വൈകാരികവും അഭിമാനകരവുമായ നിമിഷമായി മാറി. പിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് ഷൗക്കത്ത് തന്റെ പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10