നിയമവും യാഥാർത്ഥ്യവും - മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്‍റെ പ്രതിവാര പംക്തി "ഇടനാഴികൾക്കപ്പുറം"
Jaihind TV News Report
Jaihind TV Web Desk
January 18, 2020
1 min read
•
Updated: June 05, 2026
നിയമവും യാഥാർഥ്യവും
ജമ്മു കശ്മീർ അടച്ചു പൂട്ടിയത് ഓഗസ്റ്റ് 4, 2019 വൈകുന്നേരമാണ് . മനുഷ്യാവകാശങ്ങൾക്കു മേലുള്ള ആക്രമണം അന്നാണ് ആരംഭിച്ചത് . ഗവർണറും ഉപദേശകരും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള അധികാരത്തിൽ വന്ന പുതിയ സംഘത്തിന് ഭരണഘടനയോടു തീരെ കുറഞ്ഞ അളവിൽ മാത്രമേ ബഹുമാനം ഉണ്ടായിരുന്നുള്ളു.
ഓഗസ്റ്റ് 4, 2019 നു മൊബൈൽ ഫോൺ ശൃംഖലകൾ, ഇന്‍റർനെറ്റ് സേവനങ്ങൾ, ഭൂതല(ലാൻഡ്‌ലൈൻ) ബന്ധങ്ങൾ എല്ലാം കശ്മീർ താഴ്വരയിൽ നിർത്തലാക്കി. സഞ്ചാര സ്വാതന്ത്ര്യത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 5, 2019 നു ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞു നിർദിഷ്ട കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ള വ്യവസ്ഥകൾ നടപ്പിലാക്കികൊണ്ടുള്ള ഭരണഘടനാ നിർദ്ദേശം 272 പ്രസിഡന്‍റ് പുറപ്പെടുവിച്ചു.
അതെ ദിവസം തന്നെ ജില്ലാ മജിസ്‌ട്രേറ്റുകൾ സി ആർ പി സി 144 ആം വകുപ്പുപയോഗിച്ചു സഞ്ചാരപൊതു സമ്മേളനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. നൂറു കണക്കിന് രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും തടഞ്ഞു വയ്ക്കപ്പെട്ടു. മുന്ന് മുൻ മുഖ്യമന്ത്രിമാർ പ്രത്യേക കുറ്റാരോപണങ്ങളൊന്നുമില്ലാതെ ഇന്നും തടങ്കലിൽ തുടരുകയാണ്.
കാശ്മീർ ടൈംസിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ബാസിൻ , ഗുലാം നബി ആസാദ് എന്നിവർ ഈ നിയന്ത്രണങ്ങളെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. പരാതിക്കാരുടെ മൗലികാവകാശങ്ങൾ ലംഖിക്കപ്പെട്ടു എന്നതിനോടൊപ്പം തനിക്കു പത്രം പ്രസിദ്ധീകരിക്കാനാവുന്നില്ലെന്നും മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു എന്നും ബാസിൻ വാദിച്ചു.
സെപ്റ്റംബർ 16 , 2019 നു 'ദേശീയ താല്‍പര്യവും ആഭ്യന്തര സുരക്ഷയും കരുതി കശ്മീരിൽ സാധാരണ ജീവിതം ഉറപ്പാക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും' സംസ്ഥാന ഗവൺമെന്‍റ് നടത്തണമെന്ന് സുപ്രീം കോടതി നിർദേശം പുറപ്പെടുവിച്ചു. പക്ഷെ, ഭയപ്പെട്ടത് പോലെ, സാധാരണ ജീവിതം പുനഃസ്ഥാപിക്കപ്പെട്ടില്ല.
ഒക്ടോബര്‍ 16 , 2019 നു 'ചില നിയന്ത്രണങ്ങളിൽ അയവു വരുത്തിയിട്ടുണ്ട്' എന്ന കേന്ദ്ര ഗവൺമെന്‍റിന്‍റെ വാദം കോടതി രേഖപ്പെടുത്തി. പക്ഷെ, ഫലപ്രദമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് ബാധകമായ ഒരു ഇടക്കാല ഉത്തരവ് ഉണ്ടായില്ല. ജമ്മു കശ്മീരിലെ, പ്രത്യേകിച്ചും, കാശ്മീർ താഴ്വരയിലെ സാഹചര്യം അതുപോലെ തന്നെ തുടരുകയും ചെയ്തു.
പ്രശ്നങ്ങളും ഉത്തരങ്ങളും
കോടതി പല ദിവസങ്ങളിലും കേസുകളിന്മേലുള്ള വാദം കേട്ടതിനു ശേഷം നവംബർ 10, 2019 നു വിധി മാറ്റിവയ്ക്കുകയും ജനുവരി 10, 2020 നു പുറപ്പെടുവിക്കുകയും ചെയ്തു.
കോടതി അഞ്ചു പ്രശ്നങ്ങളാണ് ഈ വിഷയത്തിൽ രൂപപ്പെടുത്തിയത്. ആ പ്രശ്ങ്ങളുടെയും അവയ്ക്കുള്ള ഉത്തരങ്ങളുടെയും ഒരു സംഗ്രഹം ഞാനിവിടെ പറയുന്നു;
-
-
- ഗവൺമെന്‍റിന് 144 ആം വകുപ്പനുസരിച്ചു നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിൽ നിന്നും ഒഴിവാക്കൽ അവകാശപ്പെടാനാകുമോ?ഉത്തരം: ഇല്ല
- അഭിപ്രായ സ്വാതന്ത്ര്യവും ഇന്‍റർനെറ്റ് ഉപയോഗിച്ച് വ്യാപാരം നടത്താനുള്ള സ്വാതന്ത്ര്യവും മൗലികാവകാശങ്ങൾ ആണോ? ഉത്തരം: അതെ; ഭരണഘടനയുടെ 19(1)(a), (g), അനുച്ഛേദങ്ങളുടെ ക്രമത്തിൽ. ഇന്‍റർനെറ്റ് സേവനം നിർത്തലാക്കുന്ന എല്ലാ നിർദേശങ്ങളും ആദ്യ ഏഴു ദിവസങ്ങൾക്കുളിലും തുടർന്നുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ ഇടയ്‌ക്കിടെയും പുനഃപരിശോധിക്കേണ്ടതാണ്.
- ഇന്‍റർനെറ്റ് പ്രാപ്യത ഒരു മൗലികാവകാശമാണോ? ഉത്തരം നൽകിയില്ല
- 144 ആം വകുപ്പനുസരിച്ചുള്ള നിയന്ത്രണങ്ങൾ സാധുവാണോ? ഉത്തരം: ഈ വകുപ്പനുസരിച്ചുള്ള അധികാരം നിരോധനത്തിന്റെയും പ്രതിവിധിയുടെയും രൂപത്തിലുള്ളതാണെന്നും നിർദ്ദേശങ്ങളിൽ അവകാശങ്ങളും നിയന്ത്രണങ്ങളും തമ്മിൽ ഒരു സമതുലനം ഉണ്ടായിരിക്കണമെന്നും ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പാടില്ല എന്നും പറഞ്ഞു കൊണ്ട് 'നിർദ്ദേശം തുടരേണ്ട ആവശ്യം ഉടനടി പുനരവലോകനം ചെയ്യാൻ' കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു.
- മാധ്യമ സ്വാതന്ത്ര്യം ലംഖിക്കപ്പെട്ടോ? ഉത്തരം:"ചില്ലിങ് എഫക്റ്റ്" എന്ന തത്വം പരിശോധിച്ച ശേഷവും പത്രം പ്രസിദ്ധീകരണം പുനരാരംഭിച്ചു എന്നതിനാലും 'ഉത്തരവാദിത്വമുള്ള ഗവൺമെന്‍റുകൾ മാധ്യമ സ്വാതന്ത്ര്യം എല്ലാക്കാലവും ബഹുമാനിക്കേണ്ടതാണ്' എന്നതിനപ്പുറം ഈ വിഷയത്തിൽ കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ല' എന്ന് കോടതി വ്യക്തമാക്കി.
-
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10