Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അര്‍ജന്റീന ടീം സന്ദര്‍ശനത്തിന് പിന്നിലെ തട്ടിപ്പ്; 13 കമ്പനികള്‍ വഴി സാമ്പത്തിക ഇടപാട്; ഇവ ഷെല്‍ കമ്പനികളെന്ന് ജിഎസ്ടി സംശയം

അര്‍ജന്റീന ടീം സന്ദര്‍ശനത്തിന് പിന്നിലെ തട്ടിപ്പ്; 13 കമ്പനികള്‍ വഴി സാമ്പത്തിക ഇടപാട്; ഇവ ഷെല്‍ കമ്പനികളെന്ന് ജിഎസ്ടി സംശയം

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട് നടന്നതായി ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടന്നത് 13 കമ്പനികള്‍ വഴിയാണെന്നും ഇതില്‍ 7 കമ്പനികള്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ പോലുമില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. പണമിടപാടുകള്‍ നടത്താന്‍ മാത്രമായി രൂപീകരിച്ച ഷെല്‍ കമ്പനികളാണോ ഇവയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. ബന്ധപ്പെട്ട കാലയളവില്‍ മാത്രമാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും ജി.എസ്.ടി ഈടാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിലും വിശദമായ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ജി.എസ്.ടി ഇന്റലിജന്‍സ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. പരിശോധനകളും തുടര്‍നടപടികളും നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണ് എസ്‌ഐടിയുടെ ശ്രമം. സ്‌പോണ്‍സറുമായി ബന്ധമുള്ളവരോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഫോണ്‍ വഴി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.

അതേസമയം, സ്‌പോണ്‍സര്‍ കമ്പനിയില്‍ നിന്ന് ജി.എസ്.ടി ഈടാക്കാനുള്ള ഫയല്‍ യാതൊരു നടപടിയുമില്ലാതെ ഏഴ് മാസത്തോളം കെട്ടിക്കിടന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related articles

See all
Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Save your stories

Sign in