Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഒരു അഭിഭാഷകനും ചെയ്യുന്നതല്ല ആന്‍റണി രാജു ചെയ്തത്'; ഹൈക്കോടതിയില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്

'ഒരു അഭിഭാഷകനും ചെയ്യുന്നതല്ല ആന്‍റണി രാജു ചെയ്തത്'; ഹൈക്കോടതിയില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മന്ത്രി ആന്‍റണി രാജുവിന് എതിരെയുള്ള കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് എതിരെ ഹൈക്കോടതിയിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആന്‍റണി രാജുവിന്‍റെ കേസ് അതീവ ഗൗരവമുള്ളതാണ്. ഇത് നിയമസഭയിൽ ഉന്നയിക്കും. ഇത്രയും ഗുരുതരമായി തെറ്റ് ചെയ്ത ആൾ എങ്ങനെ മന്ത്രിസഭയിൽ ഇരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ആന്‍റണി രാജുവിന്‍റെ പ്രവ്യത്തി അഭിഭാഷകരെ അപമാനിക്കുന്നതാണ്. ലഹരി മരുന്ന് കടത്ത് കേസിൽ തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയ വ്യക്തിയാണ് മന്ത്രിസഭയിൽ തുടരുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. ഒരു അഭിഭാഷകനും ചെയ്യുന്ന കാര്യമല്ല ആന്‍റണി രാജു ചെയ്തത്. ക്രിമിനൽ കേസിലെ പ്രതി നിരന്തരമായി ഹാജരാകാത്തതും കുറ്റപത്രം വായിച്ചു കേൾപ്പിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് അറിയേണ്ടതുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in