Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പേര് 'സതീശന്‍' ആണോ? എങ്കില്‍ ബിരിയാണി സൗജന്യം; വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ സന്തോഷത്തില്‍ റോയല്‍ ഗ്രൂപ്പിന്റെ വേറിട്ട ആഘോഷം

പേര് 'സതീശന്‍' ആണോ? എങ്കില്‍ ബിരിയാണി സൗജന്യം;  വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ സന്തോഷത്തില്‍ റോയല്‍ ഗ്രൂപ്പിന്റെ വേറിട്ട ആഘോഷം

ആലുവക്കാരനായ വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്. മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി 'സതീശൻ' എന്ന പേരുള്ളവർക്കെല്ലാം സൗജന്യമായി ബിരിയാണി നൽകിക്കൊണ്ടാണ് റോയൽ ബേക്കറിയും ഹോട്ടൽ ഗ്രൂപ്പും ഈ അപൂർവ്വ നേട്ടം കൊണ്ടാടിയത്.

സത്യപ്രതിജ്ഞാ ദിനത്തിൽ റോയൽ ഗ്രൂപ്പിന്റെ എറണാകുളം ജില്ലയിലുള്ള 14 ശാഖകളിലും സൗജന്യ ബിരിയാണി കഴിക്കാൻ നിരവധി പേരാണ് എത്തിയത്. സതീശ്, സതീശൻ എന്നീ പേരുകാർക്ക് പുറമെ മുഖ്യമന്ത്രിയുടെ ചുരുക്കപ്പേരായ 'വി.ഡി.എസ്' എന്ന് വരുംവിധം പേരുള്ളവർക്കും ഹോട്ടൽ അധികൃതർ ബിരിയാണി സൗജന്യമായി നൽകി. മുപ്പതോളം സതീശന്മാരാണ് ഈ ഓഫർ അറിഞ്ഞ് വിവിധ ശാഖകളിലായി ഭക്ഷണം കഴിക്കാനെത്തിയത്. ഇതിൽ സതീഷ് കുമാർ, വി.വി. സതീശൻ, വി.ഡി. സന്തോഷ് തുടങ്ങിയവരും ഉൾപ്പെടുന്നു.

 തന്റെ പേരിൽ ഒരു മുഖ്യമന്ത്രി ഉണ്ടായതിൽ ഏറെ അഭിമാനിക്കുന്നുവെന്നാണ് ഓഫർ അറിഞ്ഞെത്തിയ മുൻ ഫെഡറൽ ബാങ്ക് മാനേജർ സതീശ് പ്രതികരിച്ചത്. സൗജന്യ ബിരിയാണി തേടി ഹോട്ടലുകളിൽ എത്തിയവരെല്ലാം യു.ഡി.എഫ് അനുഭാവികൾ മാത്രമായിരുന്നില്ല എന്നതാണ് കൗതുകകരം. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, എത്തിയവരെല്ലാം പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് മികച്ച ഒരു ഭരണം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ഒരേ മനസ്സോടെ ആശംസകൾ നേർന്നു.

Related articles

See all
Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Save your stories

Sign in