ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ
Jaihind TV News Report
Jaihind TV Web Desk
January 06, 2020
1 min read
•
Updated: June 09, 2026
കേന്ദ്ര സർക്കാരിൻറെ തൊഴിൽചട്ട പരിഷ്‌കരണ നയങ്ങൾക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള എല്ലാ കക്ഷികളും പണിമുടക്കിൽ പങ്കെടുക്കും.
തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിൻറെ തൊഴിൽചട്ട പരിഷ്‌കരണ നയങ്ങൾക്കെതിരേയാണ് പ്രതിപക്ഷ കക്ഷികൾ 24 മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ രാത്രി 12 മുതൽ ആരംഭിക്കുന്ന പണിമുടക്കിൽ സംസ്ഥാനത്തേ കടകളും ഹോട്ടലുകളും പൂർണമായി അടച്ചിടും. കെഐസ്ആർടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർ, ആശുപത്രി, ടൂറിസം മേഖല, പാൽ, പത്രം മറ്റ് അവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10