Logo
CHANGE MODE
Fri, Jun 05, 2026 • 10:38 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

നവകേരള 'രക്ഷാപ്രവര്‍ത്തനം': പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കും; അജിത്കുമാറിനെതിരെയും അന്വേഷണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 24, 2026
1 min read Updated: June 05, 2026
Share:

നവകേരള 'രക്ഷാപ്രവര്‍ത്തനം': പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കും; അജിത്കുമാറിനെതിരെയും അന്വേഷണം

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്താനും വകുപ്പുതല നടപടി സ്വീകരിക്കാനും പ്രത്യേക അന്വേഷണ സംഘം ഉടന്‍ ശുപാര്‍ശ ചെയ്യും. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് എസ്‌ഐടി നാളെ ഡിജിപിക്ക് സമര്‍പ്പിക്കും.

പ്രതിഷേധത്തിനിടെ ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്നിറങ്ങി വന്ന ഗണ്‍മാനും മറ്റ് പൊലീസുകാരും ചേര്‍ന്ന് ലാത്തികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്ന് എസ്‌ഐടിക്ക് വ്യക്തമായിട്ടുണ്ട്. മര്‍ദ്ദനമേറ്റ എ.ഡി. തോമസ്, അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരുടെയും സംഭവസ്ഥലത്തുണ്ടായിരുന്ന വീഡിയോ ഗ്രാഫറുടെയും മൊഴികള്‍ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തി. ദൃശ്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ എസ്‌ഐടി തീരുമാനിച്ചത്.

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം നേരിടുന്ന എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ ആരോപണവും അന്വേഷണ പരിധിയിലേക്ക് നീളും. കേസിന്റെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ തിരുത്തിയെന്ന ഗുരുതരമായ ആരോപണമാണ് നിലവിലുള്ളത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ കൂടി വ്യക്തമാക്കിയാകും എസ്‌ഐടി അന്തിമ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുക. പ്രതികളായ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, പൊലീസുകാരന്‍ സന്ദീപ് എന്നിവര്‍ ആലപ്പുഴ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ കൂടി നാളെ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10