Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കുറഞ്ഞ ചെലവിൽ കായലഴക് കാണാം; ജലഗതാഗത വകുപ്പിന്റെ 'സൺസെറ്റ് ക്രൂയിസ്' ബോട്ട് സർവീസ് ആരംഭിച്ചു

കുറഞ്ഞ ചെലവിൽ കായലഴക് കാണാം; ജലഗതാഗത വകുപ്പിന്റെ 'സൺസെറ്റ് ക്രൂയിസ്' ബോട്ട് സർവീസ് ആരംഭിച്ചു

ആലപ്പുഴ: അന്തി മയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലിൽ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ച്ചകളും ഇനി കുറഞ്ഞ ചെലവിൽ കൺകുളിർക്കെ ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സൺസെറ്റ് ക്രൂയിസ് ബോട്ടിന്റെ ആദ്യ സർവീസ് തിങ്കളാഴ്ച ആലപ്പുഴയിൽ നിന്ന് തുടങ്ങി.  

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജലഗതാഗത വിനോദസഞ്ചാര മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനായി ആവിഷ്കരിച്ച ഈവനിംഗ് സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ.ഡി. തോമസ് എംഎൽ എ അധ്യക്ഷത വഹിച്ചു. 

'സീ കുട്ടനാട്' എന്ന ബോട്ടാണ് ദിവസവും വൈകീട്ട് 5.30 ന് യാത്ര തിരിച്ചു, നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലൂടെ, സായി-മംഗലശ്ശരി-കുപ്പപ്പുറം-പുഞ്ചിരി വഴി രണ്ട് മണിക്കൂർ കറങ്ങി തിരിച്ചെത്തുക. ആകെ 90 സീറ്റുകളുള്ള ബോട്ടിൽ 30 എണ്ണം മുകൾ നിലയിലാണ്. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. 

കാലത്തിനനുസരിച്ചു പരിഷ്ക്കരിക്കുന്ന ജല ഗതാഗത വകുപ്പിന്റെ, സഞ്ചാരികളെ ആകർഷിക്കാനുള്ള ഏറ്റവും പുതിയ പദ്ധതിയാണ് സൺസെറ്റ് ക്രൂയിസ് ബോട്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജി സുധാകരൻ എം എൽ എ പറഞ്ഞു. സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ കായലിലെ മനോഹരമായ അസ്തമയ ദൃശ്യം ആസ്വദിക്കാനാകും എന്നതാണ് സർവീസിന്റെ പ്രത്യേകത. പുതിയ സർവീസ് വഴി ആലപ്പുഴയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് എ ഡി തോമസ് എം എൽ എ പറഞ്ഞു.

Related articles

See all
Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

വിമാനയാത്ര വീണ്ടും ചെലവേറിയേക്കാം: ഇന്ധനവില ലിറ്ററിന് 16 രൂപ കൂട്ടി; വാണിജ്യ എൽപിജിക്കും വ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Save your stories

Sign in