ദുരിതബാധിതര്‍ക്ക് തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സര്‍ക്കാര്‍ . കാസര്‍ഗോഡ് ജില്ലയിലെ 232 പേര്‍ക്ക് 83.10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. രോഗദുരിതങ്ങളാലും അപ്രതീക്ഷിത അത്യാഹിതങ്ങളാലും കഷ്ടപ്പെടുന്ന നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് അടിയന്തര കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍.
കാസര്‍ഗോഡ് ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നുള്ള 232 അര്‍ഹരായ ഗുണഭോക്താക്കള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 83,10,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ നിര്‍ദ്ധനരായ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഈ തുക വലിയ ആശ്വാസമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിതരണത്തില്‍ യാതൊരുവിധ ഇടനിലക്കാരുമില്ലാതെ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കിക്കൊണ്ടാണ് തുക കൈമാറുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഖജാന്‍ജിയായ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഓരോ അപേക്ഷകന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് ധനകാര്യ വകുപ്പ് വഴി നേരിട്ടാണ് തുക ക്രെഡിറ്റ് ചെയ്യുന്നത്. അപേക്ഷകരുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും റവന്യൂ വകുപ്പും അതത് താലൂക്ക് തഹസില്‍ദാര്‍മാരും പരിശോധിച്ച് ഇതിനോടകം തന്നെ ഉറപ്പാക്കിയിട്ടുണ്ട്. അനുവദിക്കപ്പെട്ട 232 അപേക്ഷകളില്‍ ഭൂരിഭാഗവും ഗുരുതരമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ സഹായത്തിനാണ് അനുവദിച്ചിട്ടുള്ളത്.
സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ചികിത്സാച്ചെലവുകള്‍ നേരിടുന്നവര്‍ക്ക് ഉയര്‍ന്ന സാമ്പത്തിക സഹായം ഇതിലൂടെ അനുവദിച്ചിട്ടുണ്ട്. മാരകമായ രോഗങ്ങള്‍ ബാധിച്ച് ദീര്‍ഘകാല ചികിത്സ അനിവാര്യമായവര്‍ക്ക് പരമാവധി തുകയായ 3,00,000 രൂപ വീതം അനുവദിച്ചു. ആശ്രിതരുടെ ചികിത്സയ്ക്ക്: സ്വന്തം ചികിത്സയ്ക്ക് പുറമെ മക്കള്‍, മാതാപിതാക്കള്‍, ജീവിതപങ്കാളി എന്നിവരുടെ അടിയന്തര ശസ്ത്രക്രിയകള്‍ക്കും തുടര്‍ചികിത്സകള്‍ക്കുമായി 15,000 രൂപ മുതല്‍ 90,000 രൂപ വരെയുള്ള സഹായങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഞ്ചേശ്വരം, കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് തുടങ്ങിയ ജില്ലയിലെ വിവിധ താലൂക്കുകളിലെ അപേക്ഷകര്‍ക്കാണ് ഈ ഘട്ടത്തില്‍ തുക അനുവദിച്ചത്. വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും കളക്ടറേറ്റും അപേക്ഷകരുടെ വരുമാന സര്‍ട്ടിഫിക്കറ്റുകളും മെഡിക്കല്‍ രേഖകളും വിശദമായി സൂക്ഷ്മപരിശോധന നടത്തി സമര്‍പ്പിച്ച ശുപാര്ശകളിന്മേലാണ് സര്‍ക്കാര്‍ വേഗത്തില്‍ ഉത്തരവിറക്കിയത്. തുക അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്നതോടെ നിര്‍ദ്ധനരായ നിരവധി കുടുംബങ്ങള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ വാങ്ങാനും ശസ്ത്രക്രിയകള്‍ നടത്താനും വലിയൊരു ആശ്വാസമാകും.
ദുരിതബാധിതര്‍ക്ക് തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; കാസര്‍ഗോഡ് ജില്ലയിലെ 232 പേര്‍ക്ക് 83.10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ച് യുഡിഎഫ് സര്‍ക്കാര്‍; തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും