Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിര്‍ണായക പരിഹാര നടപടികള്‍; എന്‍.ടി.പി.സിയുമായി കൈകോര്‍ത്ത് സംസ്ഥാനം

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിര്‍ണായക പരിഹാര നടപടികള്‍; എന്‍.ടി.പി.സിയുമായി കൈകോര്‍ത്ത് സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സിയുമായി (NTPC) ചേര്‍ന്ന് നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേരളം. ഡല്‍ഹിയില്‍ നടന്ന ഉയര്‍ന്നതല ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയ്ക്ക് വന്‍ കുതിപ്പേകുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പുനരുപയോഗ ഊര്‍ജ സംഭരണത്തിനായി കായംകുളത്ത് 2000 MWh ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാന്‍ തീരുമാനമായി. കെ.എസ്.ഇ.ബി, എന്‍.ടി.പി.സി, എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് പുറമെ, 2027 മാര്‍ച്ചോടെ പോത്തന്‍കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ 80 MWh വീതം ശേഷിയുള്ള ബി.ഇ.എസ്.എസ് പദ്ധതികളും കമ്മീഷന്‍ ചെയ്യും.

ഉടന്‍ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി മഹാരാഷ്ട്രയിലെ എന്‍.ടി.പി.സി സിന്നര്‍ പദ്ധതിയില്‍ നിന്ന് 300 MW വരെ വൈദ്യുതി യൂണിറ്റിന് ?5.18 നിരക്കില്‍ ലഭ്യമാക്കാന്‍ ധാരണയായി. ഒപ്പം കായംകുളത്ത് എന്‍.ടി.പി.സി നടപ്പാക്കുന്ന 27 MW സോളാര്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി സമര്‍പ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് എന്‍.ടി.പി.സിയോട് ആവശ്യപ്പെടുകയും, രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ എന്‍.ടി.പി.സി സന്നദ്ധത അറിയിക്കുകയും ചെയ്തു. കൂടാതെ കെ.എസ്.ഇ.ബിയുടെ സാങ്കേതിക, മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്‍.ടി.പി.സിയുടെ പ്രൊഫഷണല്‍ സഹായവും ലഭ്യമാക്കും.

Related articles

See all
Popular News

ദുരിതബാധിതര്‍ക്ക് തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; കാസര്‍ഗോഡ് ജില്ലയിലെ 232 പേര്...

Popular News

പി.എം ശ്രീയിലും ബ്രൂവറിയിലും സി.പി.എം നയം അടിയറവ് വെച്ചേനെ; രക്ഷിച്ചത് സിപിഐ: തുറന്നടിച്ച്...

Popular News

തിരുവോണം ബംപർ ജേതാവ് പണം കൈപ്പറ്റി; വിജയി അജ്ഞാതനായി തുടരും

Popular News

ഭരണം കൂടുതൽ വേഗത്തിലാക്കാൻ പുത്തൻ ചുവടുവെപ്പ്! മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രൈവറ...

Save your stories

Sign in