Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്
നൂറനാട്: ആലപ്പുഴ നൂറനാട് കരിമുളയ്ക്കലില്‍ കരോള്‍ പര്യടനത്തിനിടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബുധനാഴ്ച രാത്രി 11:30-ഓടെയാണ് സംഭവം. പ്രദേശത്തെ 'യുവ', 'ലിബര്‍ട്ടി' എന്നീ ക്ലബ്ബുകളുടെ കരോള്‍ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ക്ലബ്ബുകള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. യുവ ക്ലബ്ബില്‍ നിന്ന് പിരിഞ്ഞ ഒരു വിഭാഗം രൂപീകരിച്ചതാണ് ലിബര്‍ട്ടിക്ക്‌ലബ്ബ്. കരോള്‍ പര്യടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത തുടരുകയാണ്.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in