Logo
Mon, Jun 08, 2026 • 04:20 AM
LIVE TV
Watch

No business videos available

No Middle East videos available

ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ മടക്കം: പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് എ.കെ.ആന്‍റണി എം.പിയുടെ കത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2020
1 min read Updated: June 05, 2026
SHARE:
SAVE: Login to save

ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ മടക്കം: പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് എ.കെ.ആന്‍റണി എം.പിയുടെ കത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തില്‍ മടക്കി എത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. കോളേജുകളും സര്‍വ്വകലാശാലകളും അടച്ചത് മൂലം കേരളത്തില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുന്നത്. ഇവരില്‍ പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നു. താമസിക്കുന്നതിനുള്ള സൗകര്യങ്ങളും പരിമിതം. ഈ വിദ്യാര്‍ത്ഥികളെല്ലാം കഴിഞ്ഞ കുറേ ദിവസമായി കേരളത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ ഇതുവരെ അതിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്ര വൈകുന്നത് മൂലം പരിഭ്രാന്തരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ദിവസവും നിരവധി ഫോണ്‍ വിളികളാണ് തനിക്ക് ലഭിക്കുന്നതെന്ന് പറഞ്ഞ എ.കെ.ആന്‍റണി ഈ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10