Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബിനോയ്‌ വിശ്വത്തിന് റഹീമിന്‍റെ സർ‌ട്ടിഫിക്കറ്റ് വേണ്ട, തിരുത്തേണ്ടത് എസ്എഫ്ഐയെ'; റഹീമിനെതിരെ എഐവൈഎഫ്

'ബിനോയ്‌ വിശ്വത്തിന് റഹീമിന്‍റെ സർ‌ട്ടിഫിക്കറ്റ് വേണ്ട, തിരുത്തേണ്ടത് എസ്എഫ്ഐയെ'; റഹീമിനെതിരെ എഐവൈഎഫ്
  തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹീമിനെതിരെ എഐവൈഎഫ്. ബിനോയ് വിശ്വം എന്തു പറയണമെന്നതിന് റഹീമിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രതികരിച്ചു. ബിനോയ്‌ വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം പൊതുസമൂഹത്തിന്‍റെ വികാരമാണ്. അതു മനസിലാക്കി റഹീം എസ്എഫ്ഐയെ തിരുത്തുകയാണ് വേണ്ടത്. എൽഡിഎഫിന്‍റെ മുതിർന്ന നേതാവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ്‌ വിശ്വം എന്തു പ്രസ്താവന നടത്തണമെന്നതിന് എ.എ. റഹീമിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും എഐവൈഎഫ് പ്രസ്താവനയിൽ പറഞ്ഞു. വിമർശനം ഉൾക്കൊണ്ട് എസ്എഫ്ഐയിൽ പരിഷ്‌കരണത്തിന് ആഹ്വാനം നൽകാതെ ബിനോയ്‌ വിശ്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന റഹീമിന്‍റെ നിലപാട് പ്രതിഷേധാർഹമാണ്. ഇടതുപക്ഷം കൂടുതൽ തിരുത്തലുകൾക്ക് വിധേയമാകേണ്ട കാലഘട്ടത്തിൽ ബിനോയ്‌ വിശ്വത്തിന്‍റെ അഭിപ്രായ പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in